കോട്ടക്കൽ: കോട്ടക്കൽ പറപ്പൂർ ഐ.യു എച്ച്.എസ്.എസ് കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞാറും ചോറും സീസൺ 2' പദ്ധതിയുടെ ഭാഗമായി ചെറുകുന്ന് പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പൊന്മണി ഇനത്തിൽ പെട്ട നെല്ലാണ് കൃഷി ചെയ്തത്. കൊയ്ത്തുത്സവത്തിന് പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീമ, മലപ്പുറം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി.പി. അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. അബ്ദുൽ കബീർ, അംജദാ ജാസ്മിൻ, ആബിദ റിയാസ്, മാനേജർ ടി. മൊയ്തീൻകുട്ടി, പ്രിൻസിപ്പൽ സി. അബ്ദുൽ അസീസ്, പ്രധാനാദ്ധ്യാപകൻ എ. മമ്മു, പിടിഎ പ്രസിഡന്റ് സുൽഫിക്കറലി, ഇ.കെ. സുബൈർ, പാടശേഖരസമിതി സെക്രട്ടറി കെ. അക്ബറലി, സി.ടി. സലിം, കെ. ഷാഹുൽഹമീദ്, ഒ.പി. അയ്യൂബ്, സി.ടി. ഷിബിലി, ടി.ഇ അഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |