പെരിന്തൽമണ്ണ: കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 25 ന് മലപ്പുറം ജി എസ് ടി ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാർത്ഥം സി.പി.എം പെരിന്തൽമണ്ണ എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി ഇ. രാജേഷ് ക്യാപ്റ്റനും എ. നസീറ വൈസ് ക്യാപ്റ്റനും പി ഗോവിന്ദ പ്രസാദ് മാനേജരുമായ അഞ്ച് ദിവസം നീണ്ടുനിൽക്കന്ന ജാഥ രണ്ടാം ദിവസം ആലിപറമ്പിലെ പള്ളിക്കുന്നിൽ സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ജാഥ പള്ളിക്കുന്ന്, വില്ലേജ്, പുന്നക്കുന്ന്, മുതിരമണ്ണ, താഴേക്കോട്, കരിങ്കല്ലത്താണി, മുതുക്കുപ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാട്ടറയിൽ സമാപിച്ചു.
സമാപന സമ്മേളനം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |