SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

കളക്ടറേറ്റ് മാർച്ച് നടത്തും

മലപ്പുറം: കേരളത്തിലെ പെൻഷൻകാരോടും ജീവനക്കാരോടും സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ടൗൺഹാളിന് സമീപത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ച് സമാപിക്കും. ധർണ്ണ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ,​ സെക്രട്ടറിമാരായ കെ. മണികണ്ഠൻ നായർ, വി.ജെ.രാമചന്ദ്രൻ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, COLLECTORATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL