തിരൂരങ്ങാടി : തൃക്കുളം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 24,25,26 തീയതികളിലായി ആഘോഷിക്കുന്നു . 24ന് ദീപാരാധനക്ക് ശേഷം പ്രമോദ് ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണം, ക്ഷേത്രമാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, വിവിധ നൃത്തനൃത്യങ്ങൾ. 25ന് വിശേഷാൽ പ്രദോഷപൂജ, 108 ഇളനീർ കൊണ്ട് അഭിഷേകം. വൈകുന്നേരം ദേശവാസികളുടെ കലാപരിപാടികൾ. ശിവരാത്രി ദിവസമായ 26ന് രാവിലെ നിർമാല്യ ദർശനത്തിന് ശേഷം ഭസ്മപൊങ്കാല, ആയിരം കുടം ധാര, പൂമൂടൽ, ചതുശ്ശതം, മഹാഅന്നദാനം എന്നിവയും വൈകുന്നേരം ലക്ഷദീപ സമർപ്പണവും ഉണ്ടായിരിക്കും.
ലക്ഷദീപത്തിന് ശേഷം മലബാർ ദേവസ്വം ബോർഡ്, സമൂതിരി കോവിലകം എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്സ്, അപർണ ഗിരീഷ് തൃത്താലയുടെ ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |