
മലപ്പുറം: എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂളിൽ 117ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും അഭിനേതാവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. എം.എസ്.പി കമാണ്ടന്റും സ്‌കൂൾ മാനേജരുമായ എ.എസ് രാജു, ഗായകൻ അതുൽ നറുകര പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് കെ.പി.മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രേഖ മേലയിൽ, പ്രധാനാദ്ധ്യാപിക എസ്.സീത, അദ്ധ്യാപകരായ ബിന്ദു കൊട്ടാരം, ബിന്ദു.എസ്.മേനോൻ, കെ.എം. ജഹനാര, ലാബ് അസിസ്റ്റന്റ് കെ.വി.സുനിൽ ബാബു എന്നിവർക്ക് യാത്രയയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |