SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ബോധവത്കരണ ക്ലാസ്

s
വിജിലൻസ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി

വണ്ടൂർ : കുടുംബശ്രീ മോഡൽ സി.ഡി.എസ് ജി.ആർ.സിയും നിലമ്പൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന വിജിലൻസ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ് പോരൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പരിപാടി പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കല്യാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് കെ. കൃഷ്ണജ്യോതി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പോരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി സക്കീന, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ഭാഗ്യലക്ഷ്മി, പോരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ഗീത, സി.സി.ഉഷാർ റാണി , സി.സി.അഹല്യ , സി.ഡി.എസ് മെമ്പർ ബേബി സുമതി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL