തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓവുങ്ങൽ മണ്ടകത്തിങ്ങൽ റോഡ് കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ഗ്രാമീണ റോഡുകളുടെ നവീകരണം ഒരു നാടിൻ്റെ വികസനവുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി അദ്ധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.എ റഹിം, മുനീറുന്നിസ , പാട്ടത്തിൽ യൂസഫ് ഹാജി,മയൂര ജലീൽ, എൻ.മുജീബ് ഹാജി,എ പി ബാവ, പി. കോമുക്കുട്ടി,സി.പി.സുൽഫത്ത്, എ.പി.ബീരാൻ , എ.പി അബു ഹാജി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |