മലപ്പുറം: പൊന്മുണ്ടം ജി.എച്ച്.എസ്.എസ് ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. 6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് അദ്ധ്യക്ഷയായി. പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.നിയാസ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ സക്കീന, മലപ്പുറം-പാലക്കാട് ഹയർസെക്കൻഡറി എഡ്യുക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം.അനിൽ സംസാരിച്ചു. വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ് കുമാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |