SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

മാലിന്യമുക്ത നവകേരളം കാമ്പെയിൻ; ഹരിത ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു

football
ഹരിത ഫുട്‌ബോൾ ടൂർണമെന്റിന് മുന്നോടിയായി നടന്ന മലപ്പുറം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ പ്രദർശന മത്സരത്തിൽ നിന്ന്‌

മലപ്പുറം: മാലിന്യമുക്ത നവകേരളം കാമ്പെയിൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തലത്തിൽ നടന്ന ഹരിത ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പെടുന്ന ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പെരിന്തൽമണ്ണ ബ്ലോക്കിനെ പരാജയപ്പെടുത്തി വണ്ടൂർ ബ്ലോക്ക് വിജയികളായി.

ഫൈനൽ മത്സരത്തിന് മുന്നോടിയായി മലപ്പുറം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ പ്രദർശന മത്സരവും നടന്നു. വിജയികൾക്ക് മലപ്പുറം ഡെപ്യൂട്ടി കളക്ടർ എസ്.എസ്.സരിൻ ട്രോഫികൾ വിതരണം ചെയ്തു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ഷാജു, വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് അസ്‌കർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ്, മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന, സി.സി.എം മധുസൂദനൻ വിജയികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL