SignIn
Kerala Kaumudi Online
Friday, 23 October 2026 8.20 AM IST

പഞ്ചായത്ത് ബജറ്റ്

kodur

മലപ്പുറം: കോഡൂർ പഞ്ചായത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് വയോജന സൗഹൃദ ഗ്രാമം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ ബജറ്റിൽ കോഡൂർ ഗ്രാമപഞ്ചായത്ത് വകയിരുത്തി. വയോജനങ്ങളുടെ മാനസികോല്ലാസത്തിനും വികസനത്തിനും ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. ഭവന നിർമ്മാണത്തിന് നാലു കോടി 12 ലക്ഷം രൂപയും ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി 415000 രൂപയും വനിത ശിശു ക്ഷേമത്തിന് 50 ലക്ഷം രൂപയും അംഗനവാടി പോഷകാഹാര പരിപാടിക്ക് 60 ലക്ഷം രൂപയും ബാലസൗഹൃദ പഞ്ചായത്തിന് 50,000 രൂപയും ബജറ്റിൽ വകയിരുത്തി. 2025 2026 ആകെ വരവ് പ്രതീക്ഷിക്കുന്നത് 315094304 രൂപയും ചെലവ് 294367160 രൂപയും മിച്ചം 20727144 രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്.വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്റെ അഭാവത്തിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മെമ്പറുമായ കെ.എൻ.ഷാനവാസ് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL