
മലപ്പുറം: നൗഷാദ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ മാസത്തോട് അനുബന്ധിച്ച് റിലീഫ് കിറ്റ് വിതരണം മലപ്പുറം കോട്ടക്കുന്നിൽ വെച്ച് നടത്തി. നൗഷാദ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ നൗഷാദ് ബ്രോഡ്വേ ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പൽ ഉപനേതാവ് സി എച്ച് നൗഷാദ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു. നൗഷാദ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പർദ, വയനാട് ജില്ലാ കമ്മിറ്റി അംഗവുംസംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ നൗഷാദ് അമ്പൂത്തി, പൊതു പ്രവർത്തകൻ ബഷീർ അഹമ്മദ് മച്ചിങ്ങൽ, അസോസിയേഷൻ ജില്ലാ ഭാരവാഹികളായ നൗഷാദ് പാതാരി, നൗഷാദ് ബിസ്മി, നൗഷാദ് ആലിക്കപറമ്പ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |