
മലപ്പുറം: റംസാനിന്റെ പുണ്യ ദിനരാത്രങ്ങൾക്ക് സ്വാഗതമോതി മഅദിൻ ഗ്രാന്റ് മസ്ജിദിൽ മർഹബൻ റമസാൻ' പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. വിശുദ്ധ റമസാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും സഹജീവികളുടെ പ്രശ്നങ്ങളിൽ പങ്കാളിയാവാനുള്ള കരുത്ത് ആർജിച്ചെടുക്കുകയാണ് റംസാനിലൂടെ വിശ്വാസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്രാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി അരീക്കോട്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാർ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗർ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |