
പൈങ്കണ്ണൂർ: പൈങ്കണ്ണൂർ ജി.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി പദ്ധതിയുടെയും ഇംഗ്ലീഷ് ക്ലബ്ബിന്റേയും ഭാഗമായി ഇംഗ്ലീഷ് പഠന ക്യാമ്പ് നടത്തി. പ്രേംരാജ് മാസ്റ്റർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിൽ കുട്ടികൾക്ക് ആകർഷകമായ നിരവധി പ്രവത്തനങ്ങൾ ക്യാമ്പ് ഫയർ എന്നിവ ഉണ്ടായിരുന്നു. സ്കൂളിൽ 2024 ഒാഗസ്റ്റിൽ ആരംഭിച്ച ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ സമാപനസമ്മേളനം ക്യാമ്പിന് ശേഷം നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി.വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. റിസോഴ്സ് അദ്ധ്യാപിക വി.ടി.സാഹിദക്ക് ഉപഹാരസമർപ്പണം മുജീബ് വിലാസി, വീരാൻകുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |