
വളഞ്ചേരി: വെങ്ങാട് മജ്ലിസ് ടി.ടി.ഐ ബിരുദധാന സമ്മേളനം'സാക്ഷ്യം 25'വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. നജീബ് കാന്തപുരം എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ ഡോ.എം. കെ.ലോഹിദാസൻ മുഖ്യാതിഥിയായിരുന്നു. മജ്ലിസ് കോംപ്ലക്സ് പ്രസിഡന്റ് കെ.എസ്.എ.തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മജ്ലിസ് ജനറൽ സെക്രട്ടറി മുസ്തഫൽ ഫൈസി മജ്ലിസ് സർട്ടിഫിക്കറ്റും ഉപഹാരവും സമ്മാനിച്ചു. ടി. ടി. ഐ.മാനേജരും കോഴിക്കോട് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ സി.പി.ഹംസ കെടെറ്റ് വിജയികൾക്കുള്ള മൊമെന്റോ സമ്മാനിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് ഇഖ്ബാൽ സ്വാഗതഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |