മലപ്പുറം: കഴിഞ്ഞ വർഷം ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 1,163 കേസുകളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2021 മുതലുള്ള കണക്കെടുത്താൽ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. 2023ൽ റിപ്പോർട്ട് ചെയ്തത് 1,797 കേസുകളായിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 1,795, 1,457 എന്നിങ്ങനെയായിരുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും. 361 എണ്ണം. 241 പീഡന പരാതികളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. കൂടാതെ, മാനഹാനി 244, ശല്യം ചെയ്യൽ 15, തട്ടിക്കൊണ്ടുപോവൽ എട്ട് കേസുകളും റിപ്പോർട്ട് ചെയ്തു. 294 കേസുകൾ സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജനമൈത്രി പൊലീസ് സ്റ്റേഷൻ, നിലവിലുള്ള നിയമ സംവിധാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം സ്ത്രീകളിലേക്ക് കൃത്യമായി എത്തിക്കുന്നത് കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. മദ്യപാന ശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്.
കുറ്റകൃത്യം---2021---2022----2023----2024
പീഡനം----67---228---238---241മാനഹാനി-- 224---430---419--244
തട്ടിക്കൊണ്ടുപോവൽ 1--18---10---8
ശല്യം ചെയ്യൽ--22--27---23---15
സ്ത്രീധന മരണം-- 0--1---0---0
ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള പീഡനം 649---624---597---361
മറ്റ് കുറ്റകൃത്യങ്ങൾ--494---467---510---294
ആകെ കേസുകൾ
2021 - 1,457
2022 - 1,795
2023 - 1,797
2024 - 1,163
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |