മലപ്പുറം: വേനലിൽ ദാഹം ശമിപ്പിക്കാനും ശരീരത്തിന് കുളിർമയേകാനും ഇനി കുടുംബശ്രീ കർഷകരുടെ വിഷ രഹിത തണ്ണിമത്തനുകൾ വിപണിയിലുണ്ടാകും. വേനൽ മധുരം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 91 ജെ.എൽ.ജികളിലായി 106 ഏക്കർ സ്ഥലത്താണ് തണ്ണീർ മത്തൻ കൃഷി ചെയ്യുന്നത്. മിതമായ വിലയിൽ വിഷരഹിത തണ്ണിമത്തനുകൾ എത്തിക്കുക, കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
വെട്ടം, വാഴയൂർ, പുറത്തൂർ, മാറഞ്ചരി, ചുങ്കത്തറ, പുലാമന്തോൾ, എടപ്പാൾ, വഴിക്കടവ്, ഇരുമ്പിളിയം തുടങ്ങി നിരവധി പഞ്ചായത്തുകളിൽ കൃഷി നടക്കുന്നുണ്ട്. നാംദാരി, ഇറാനി തണ്ണിമത്തൻ ഇനങ്ങൾ പ്ലാസ്റ്റിക് മൾച്ചിംഗ് രീതിയിയിലാണ് കൃഷി ചെയ്യുന്നത്. ചുങ്കത്തറ പഞ്ചായത്തിലെ കൊന്നമണ്ണ വാർഡിൽ കൃപ, ജെ.എൽ.ജി അംഗമായ എ.യു.ഷാഹിദ എന്നിവർ അഞ്ചേക്കർ സ്ഥലത്ത് ഇതുവരെ കൃഷി ചെയ്ത് വിളവെടുത്തത് 500 കിലോയോളം തണ്ണിമത്തനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |