SignIn
Kerala Kaumudi Online
Friday, 23 October 2026 10.31 AM IST

തൃപ്രങ്ങോട് ജനകീയകാമ്പയിന് തുടക്കമായി

ulgadanam

തിരൂർ : ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ തൃപ്രങ്ങോട്ട് നാട്ടുകാരും പൊലീസും എക്സൈസ് വകുപ്പും ഒരുമിച്ചുള്ള ജനകീയ കാമ്പയിന് തുടക്കമായി.

തൃപ്രങ്ങോട് പഞ്ചായത്തിലെ 14,15 വാർഡുകളുടെ ജനകീയ കൂട്ടായ്മയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.

ആലിങ്ങൽ മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ തൃപ്രങ്ങോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഫുഖാർ അദ്ധ്യക്ഷത വഹിച്ചു.തിരൂർ സിഐ.ജിനേഷ് ഉദ്ഘാടനം നിർവഹിച്ചു.മാരകമായ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് തിരൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. ബിജു വിഷയമവതരിപ്പിച്ചു.

പഞ്ചായത്ത് വാർഡ് തലങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം, ഉദ്യോഗസ്ഥർക്ക് വേണ്ട സഹായം ഹായം ഒരുക്കൽ, ലഹരിവിൽപ്പന തടയാൻ കൂട്ടായ പ്രവർത്തനം എന്നിവയ്ക്കായി ക്യാംപയിനിൽ തീരുമാനമുണ്ടായി.അബൂതാഹിർ വാഫി, ഷാജഹാൻ, ഫാത്തിമത് സുഹറ, രതീഷ്, നജ്മുദ്ധീൻ, ഇസ്മായിൽ മാസ്റ്റർ, ഷാജി പാണാട്ട് തുടങ്ങിയവർ സംസാരിച്ചു.ഷാഫി കുന്നത്ത് സ്വാഗതവും കെ. ജലീൽ.

നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL