വണ്ടൂർ: നടുവത്ത് മൂച്ചിക്കൽ, കടമ്പത്ത് പ്രദേശങ്ങളിൽ കാട്ടുപന്നിക്കൂട്ടം വാഴകളും കപ്പയും നശിപ്പിച്ചു. നടുവത്ത് തിരുവമ്പാടിയിൽ മാടായി ഹരിദാസന്റെ നൂറോളം കുലച്ച ടിഷ്യു കൾച്ചറൽ വാഴകളും നാലു മാസം പ്രായമായ 200ഓളം കപ്പമൂടുമാണ് പന്നികൂട്ടം നശിപ്പിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഏതാണ്ട് 75,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇൻഷ്വർ ചെയ്ത വാഴയായതിനാൽ കൃഷിവകുപ്പിൽനിന്നും ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിദാസൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |