SignIn
Kerala Kaumudi Online
Friday, 23 October 2026 3.08 PM IST

അരീക്കോട് ജി.എച്ച്.എസ് 68-ാം വാർഷികാഘോഷം

d
d

മലപ്പുറം: അരീക്കോട് ഗവ. എച്ച്.എസ്.എസ് 68-ാം വാർഷികാഘോഷം ഏപ്രിൽ 10ന് വിവിധ പരിപാടികളോടെ നടക്കും. പൂർവ്വ വിദ്യാർത്ഥി, അദ്ധ്യാപക സംഗമം,​ ഫുഡ് ഫെസ്റ്റ്,​ യാത്രയയപ്പ് സമ്മേളനം,​ കലാവിരുന്ന്,​ ചിത്ര പ്രദർശനം നടക്കും. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർ‌ത്ഥികളുടെ തുടർപഠനത്തിന് കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കും. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പദ്ധതികളും ലഹരി വിരുദ്ധ കാമ്പയിനുകളും സംഘടിപ്പിക്കും. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തും. ആകാശനിരീക്ഷണത്തിനും പഠനത്തിനും വേണ്ടി ടെലസ്കോപ്പ് സംവിധാനം ഏർപ്പെടുത്തും. ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ദ്ധ്യം വളർത്തുന്നതിന് പ്രത്യേക പരിശീലനവും നൽകുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ ടി.പി. ഉമ്മർ,​ വി.മുഹമ്മദ് ഷാഫി,​ കെ.കെ. വേണുഗോപാൽ,​ റഷീദ് തലേക്കര,​ പി.എൻ. കലേഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL