മലപ്പുറം: 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്താൻ ദുരന്തനിവാരണ നിയമം പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും മലയോര ജാഥ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി.എം. ജോണി പുല്ലന്താനിയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥ രാവിലെ 10ന് പനംപിലാവിൽ സംസ്ഥാന സെക്രട്ടറി കെ.ജി. ദേവസ്യ ഉദ്ഘാടനം ചെയ്യും.ആദ്യദിനം വെറ്റിലപ്പാറ, ഓടക്കയം, മമ്പാട്, ചന്തക്കുന്ന്, നിലമ്പൂർ, അകമ്പാടം, എരുമമുണ്ട, പോത്തുകല്ല്, മുണ്ടേരി, ഉപ്പട, ചുങ്കത്തറ എന്നിവിടങ്ങളിൽ പര്യടനം നടത്തും. നാളെ രാവിലെ 9.30ന് എടക്കരയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് കരുവാരക്കുണ്ടിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജോണി പുല്ലന്താനി, എം.എ. തോമസ്, ടി.എ. അപ്പച്ചൻ തേക്കിൻതോട്ടം,സ്കറിയ കിനാത്തോപ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |