മലപ്പുറം: ബദ്‌ർ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മഅദിൻ കാമ്പസിൽ ബദ്‌ർ അനുസ്മരണ ആത്മീയ സംഗമം സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ ഇഫ്താർ വരെ നീണ്ടുനിൽക്കുന്ന പരിപാടിക്ക് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. മഹ്ളറത്തുൽ ബദ്‌രിയ, ഇസ്തിഗ്ഫാർ മജ്ലിസ്, ഖുർആൻ പാരായണം എന്നിവ നടക്കും. തുടർന്ന് സമൂഹ ഇഫ്താർ സംഗമം.രാവിലെ 10 മുതൽ 12 വരെ വനിതകൾക്കായി ബദ്ർ ചരിത്ര പഠന വേദിയും പ്രാർത്ഥനാ സംഗമവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |