പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ ഒഫ് ജാമിഅഃ ജൂനിയർ കോളേജ് 2024-25 അദ്ധ്യയന വർഷത്തെ യു.ജി ഫൈനൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ദാറുന്നജാത്ത് ശരീഅത്ത് കോളേജ് കരുവാരക്കുണ്ട് വിദ്യാർത്ഥി പി.മുഹമ്മദ് അൻഷാദ് ഒന്നാം റാങ്കും ഷംസുൽ ഉലമ അറബിക് കോളേജ് തോഡാർ വിദ്യാർത്ഥി യു.കെ.മുഹമ്മദ് ബഷീർ രണ്ടാം റാങ്കും ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ചേറൂർ വിദ്യാർത്ഥി പി.മുഹമ്മദ് നിഷാദ് മൂന്നാം റാങ്കും നേടി.
സെക്കൻഡറി വിഭാഗത്തിൽ അൽ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ വിദ്യാർത്ഥി പി.മുഹമ്മദ് അലാവുദ്ധീൻ ഒന്നാം റാങ്കും ജാമിഅഃ ഹാശിമിയ്യ നാദാപുരം വിദ്യാർത്ഥി ജംഷീർ രണ്ടാം റാങ്കും അൽ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴ വിദ്യാർത്ഥി റഹ്മത്തുള്ള മൂന്നാം റാങ്കും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |