SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

ലഹരിവിരുദ്ധ സംഗമം

s
ചെറുമുക്ക് ടൗണിൽ വെച്ച് നടന്ന യൂത്ത് കോൺഗ്രസ് ലഹരിവിരുദ്ധ സംഗമവും ഇഫ്താർ മീറ്റും ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി ഉത്ഘാടനം ചെയ്തുന്നു

തിരൂരങ്ങാടി : നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമവും ഇഫ്താർ മീറ്റും ചെറുമുക്ക് ടൗണിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഫീക് ചെമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. ഷാഫി പൂക്കയിൽ, എൻ.വി. മൂസക്കുട്ടി, അബ്ദുൾ സലാം നീലങ്ങത്ത്, ഭാസ്‌കരൻ പുല്ലാണി, പച്ചായി മുഹമ്മദ് ഹാജി, ഹരിദാസൻ, ടി.പി. കിഷോശോർ ,സക്കിർ ഹുസൈൻ ചെറുമുക്ക്, അടിയാട്ടിൽ നാരായണൻ കുട്ടി, ഇ.പി. ഹുസൈൻ, പാറയിൽ രവി, എൻ.ടി. ഇസ്മായിൽ, ദാസൻ കൈതകാട്ടിൽ , റഫീഖ് പാണ്ടിമുറ്റം, ആഷിഖ് , കരിം ബാവ , മുസ്തഫ ചെറുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അനസ് തിരുത്തി സ്വാഗതവും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ പാറയിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL