SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

വെള്ളാട്ടുംതിറ മഹോത്സവം 

d
D

വേങ്ങര : പാക്കടപ്പുറായ മലാരത്ത് മുത്തപ്പൻ ക്ഷേത്രത്തിലെ മൂന്ന് ദിവസം നീളുന്ന വെള്ളാട്ടും തിറ മഹോത്സവം മാർച്ച് 21,22,23 തീയതികളിൽ നടക്കും. 21ന് രാത്രി 10ന് ചടങ്ങുകൾക്ക് തുടക്കമാവും. 22ന് വൈകിട്ട് ആറിന് മഞ്ഞത്താലപ്പൊലി, ശിങ്കാരിമേളം, തെയ്യരൂപങ്ങൾ, ചുറ്റുവിളക്ക് . രാത്രി ഒമ്പതിന് തായമ്പക, രാത്രി 10ന് നൃത്തനൃത്ത്യങ്ങൾ, നാടകം, നാടൻപാട്ടുകൾ, ഭക്തിഗാനം. 23ന് രാവിലെ എട്ടുമുതൽ വൈകിട്ട് നാല് വരെ വെള്ളാട്ട് നിരത്തൽ . വൈകിട്ട് ആറിന് തിറയും മുടിയും ചാർത്തൽ, കുടികൂട്ടൽ ചടങ്ങോടെ തിറമഹോത്സവം സമാപിക്കുമെന്ന് കർമ്മികളായ എ.പി. കാരിക്കുട്ടി, സി.എം. രാമൻ, പി. പി. ചാത്തുട്ടി, പി. കുഞ്ഞൻ, പനക്കൽ ദാമോദരൻ, കെ.കെ ഗോപാലൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL