കോട്ടക്കൽ: രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് അവരെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ. എൻ.എം ജില്ലാ സമിതി സംഘടിപ്പിച്ച സൗഹൃദ സംഗമം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ അദ്ധ്യക്ഷനായി. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: എ.ഐ. അബ്ദുൾ മജീദ് സ്വലാഹി ആമുഖഭാഷണം നടത്തി. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, സാഹിത്യകാരൻ പി. സുരേന്ദ്രൻ, കെ.പി.സി.സി മെമ്പർ മധുസൂദനൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഇഫ്തികാറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |