SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

എൽ.ഇ. ഡി. ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

d
എൽ.ഇ. ഡി. ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം : പഠനത്തോടൊപ്പം ചെറിയ തൊഴിലുകൾ അഭ്യസിക്കുകയും അതു വഴി വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ' ഏൺ വൈ യു ലേൺ ഋമൃി ംവശഹല ്യീൗ ഘലമൃി ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് എൽ. ഇ. ഡി. ബൾബ് നിർമ്മാണത്തിലും അനുബന്ധ റിപ്പയറിംഗിലും പരിശീലനം നൽകി .
ഡിഗ്രി ഒന്നാം വർഷക്കാരായ 100 വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലനത്തിന് ട്രെയിനർ പി. സാബിർനേതൃത്വം നൽകി .
ഏൺ വൈ യുലേൺ പദ്ധതിയിലുൾപ്പെടുത്തി ഫാഷൻ വസ്ത്രങ്ങളുടെ നിർമ്മാണം , തുണി കൊണ്ടുള്ള ബാഗുകളുടെ നിർമ്മാണം, ക്രിസ്മസ്‌കേക്കുകളുടെ നിർമ്മാണം എന്നിവയിലും ഇതിനകം പരിശീലനം സംഘടിപ്പിക്കപ്പെട്ടു .
അടുത്ത അധ്യയന വർഷം വാണിജ്യാടിസ്ഥാനത്തിൽ ഫാഷൻ വസ്ത്രങ്ങളും എൽ ഇ ഡി ബൾബുകളും നിർമ്മിക്കുമെന്ന്‌കോർഡിനേറ്റർ കെ.ടി. നൗഷാദ്, ധനിത എന്നിവർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL