വേങ്ങര : ഒന്നേമുക്കാൽ കിലോയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശേരിയറ സ്വദേശി റിജേഷ് (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിനു പരിസരത്തു യുവാക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ സംശയത്തിലായ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. വേങ്ങര പൊലീസെത്തി ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പ്രതിയെ
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വേങ്ങര പൊലീസ് ഹൗസ് ഓഫീസർ രാജേന്ദ്രൻ നായർ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |