തിരൂർ : മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർപേഴ്സൺ കെ. എസ്. കൃഷ്ണവേണി അദ്ധ്യക്ഷയായി. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ. ബാബുരാജൻ, പ്രോഗ്രാം ഓഫീസർ ഡോ. എൽ. ജി. ശ്രീജ, വിദ്യാർത്ഥി യൂണിയൻ അംഗം എ. ഷിനോജ്, എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി ജി.ഗോപിക എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |