SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

മാലിന്യനിർമ്മാർജ്ജനത്തിലെ നൂതന വിദ്യകൾ അവതരിപ്പിച്ച് ശിൽപ്പശാല

d
d

മലപ്പുറം: മാലിന്യ നിർമ്മാർജ്ജനത്തിലെ സംസ്‌കരണ സംവിധാനങ്ങളും പുതുരീതികളും പരിചയപ്പെടുത്തി മാദ്ധ്യമപ്രവർത്തകർക്കായി നടത്തിയ ശിൽപ്പശാല ശ്രദ്ധേയമായി. ഏപ്രിൽ ഒമ്പതു മുതൽ 13 വരെ തിരുവനന്തപുരത്ത് നടത്തുന്ന 'വൃത്തി 2025: ദി ക്ലീൻ കേരള കോൺക്ലേവ്' പരിപാടിയുടെ ഭാഗമാണ് ശിൽപ്പശാല നടത്തിയത്. മലപ്പുറം പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോധവത്കരണത്തോടൊപ്പം നിയമ നടപടികളും ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ വി.കെ.മുരളി, അസി.ഡയറക്ടർ പി.ബി.ഷാജു, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ടി.എസ്.അഖിലേഷ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL