മലപ്പുറം: സപ്ലൈകോ റംസാൻ ഫെയറിന് ജില്ലയിൽ തുടക്കമായി. മലപ്പുറം പെരിന്തൽമണ്ണ റോഡിലെ ഡാലിയ കെപീസ് അവന്യുവിൽ ആരംഭിച്ച റംസാൻ ഫെയർ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാർച്ച് 30 വരെ ഫെയർ നടക്കും. 13 ഇനത്തിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ഫെയറിൽ ലഭ്യമാണ്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് മാർച്ച് 30 വരെ വിലക്കുറവ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |