ഇരുമ്പിളിയം: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്കൂളുകളിലേക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. എഡ്യു അറ്റ് ഇരുമ്പിളിയം പദ്ധതിയുടെ ഭാഗമായാണ് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തത്. വാർഷിക പദ്ധതിയിൽ 3,12,000 രൂപ വകയിരുത്തിയാണ് പഞ്ചായത്തിലെ ആറ് സ്കൂളുകളിലേക്കാണ് വാട്ടർ പ്യൂരിഫയർ നൽകിയത്. മുഴുവൻ വിദ്യാലയങ്ങൾക്കും വാട്ടർ പ്യൂരിഫയർ നൽകുന്നതിനുള്ള ഫണ്ട് വകയിരുത്തിട്ടുണ്ട്. വലിയകുന്ന് എച്ച് എ.എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് വാട്ടർ പ്യൂരിഫയർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫസീല അദ്ധ്യക്ഷതവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |