SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 AM IST

വേനൽ തുമ്പികൾ ഒരുങ്ങുന്നു

s
വേനൽ തുമ്പികൾ ഒരുങ്ങുന്നു

വള്ളിക്കുന്ന്: ബാലസംഘം മലപ്പുറം ജില്ലയിലെ 20 ടീമുകളായി 500ഓളം കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന വേനൽ തുമ്പികൾ ജില്ലാ പരിശീലന ക്യാമ്പിന് അരിയല്ലൂർ സംഗീത ഗ്രാമത്തിൽ തുടക്കമായി. പ്രമുഖ കഥാകാരി സുഹറ കൂട്ടായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ: വി.പി ശശിധരൻ മുഖ്യാതിഥിയായി. പി ഋഷികേശ് കുമാർ , ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം വിനായക് പ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹ്നത്ത് മറിയം, ജില്ലാ കൺവീനർ പി. സതീശൻ എന്നിവർ സംസാരിച്ചു. കെ മുസമ്മിൽ, കെ. പ്രസീത, കെ.എം.ബാസിം, പി.അമൽ, അനഘ പ്രതീശൻ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ജില്ലാ പ്രസിഡന്റ് ഷമീം ഇല്യാസ് അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ഇ. നരേന്ദ്രദേവ് സ്വാഗതവും വള്ളിക്കുന്ന് ഏരിയാ കൺവീനർ പി പരമേശ്വരൻ നന്ദിയും പറഞ്ഞു. ക്യാമ്പ് ഏപ്രിൽ 11ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL