വണ്ടൂർ : വണ്ടൂർ ഗേൾസിൽ ജോലി ചെയ്യുകയും, വിദ്യാലയത്തിൽ നിന്ന് വിരമിക്കുകയും ചെയ്ത
അധ്യാപകരുടെ കൂടിച്ചേരൽ സംഘടിപ്പിച്ചു. വിദ്യാലയത്തിൽ സംഘടിപ്പിച്ച സംഗമം
മുൻ ഹെഡ്മാസ്റ്റർ കെ വിജയൻ ഉദ്ഘാടനം ചെയ്തു .ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് സംഗമം നടത്തിയത്.
ഇ കെ ഹസൈനാർ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച് 80 വയസ്സ് പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കെ ടി മുഹമ്മദ് , എ കെ ഗൗരി , കെ ടി മോഹൻദാസ്, മുസ്തഫ, കെ ടി സുരേന്ദ്രൻ,പി വി ബീന, സി റ്റി പി ഉണ്ണിമൊയ്ദീൻ , സുരേഷ് കൂടേരി തുടങ്ങിയവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |