മലപ്പുറം: ഓൾ കേരള സയന്റിഫിക്ക് ആന്റ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 9,10 തിയതികളിൽ മലപ്പുറം റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30ന് സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. രാജൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എം.ഷാഹുൽ ഹമീദ് സംസാരിക്കും. സംഘടനയുടെ ചാരിറ്റി ഫണ്ട് മലപ്പുറം പെയിൻ ആന്റ് പാലിയേറ്റിവ് ക്ലിനിക്കിലേക്കും മഞ്ചേരിയിലെ സ്‌പെഷ്യൽ സ്‌കൂളിലേക്കും കൈമാറും. എം.എൽ.ടി, നഴ്സിംഗ് വിദ്യാർത്ഥികൾ, ടെക്നിഷ്യൻമാർ എന്നിവർക്ക് സെമിനാർ നടക്കും. തുടർന്ന് ബിസിനസ് മീറ്റും വിവിധ കലാപരിപാടികളുമുണ്ടാവും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടിറി താജ് ആന്റണി, ജില്ലാ പ്രസിഡന്റ് ഫൈസൽ, ജനറൽ സെക്രട്ടറി റഫീഖ്, കൺവീനർ സി.ആശിഖ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |