SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

വിതരണം ചെയ്തു

s
S

വണ്ടൂർ : കൃഷിഭവനിൽ സബ്‌സിഡി നിരക്കിൽ മഗ്നീഷ്യം സൾഫേറ്റ് വിതരണം ചെയ്തു. രോഗപ്രതിരോധത്തിനും കായ്‌ഫലം വർദ്ധിപ്പിക്കാനുമാണ് മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കുന്നത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന വിതരണോദ്ഘാടനം നിർവഹിച്ചു. 165 കർഷകർക്കാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. തെങ്ങ്,​ കമുക്,​ പച്ചക്കറികൾ തുടങ്ങിയ കൃഷികളിൽ മഞ്ഞളിപ്പ് രോഗം വരാതിരിക്കാനും, കായ് ഫലം വർദ്ധിപ്പിക്കാനുമാണ് മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കുന്നത്.
ചടങ്ങിൽ കൃഷി ഓഫീസർ ടി. ഉമ്മർ കോയ, കർഷകരായ ഒറവുങ്ങൽ യൂസഫലി, പി. അബ്ദുൾ നാസർ, പി. മദനൻ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL