SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.36 PM IST

പ്രവാസി ക്ഷേമ കോർപറേഷൻ രൂപികരിക്കണം ഗൾഫ് ഇസ്ലാഹി സംഗമം

s
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

പുളിക്കൽ: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വച്ച് പ്രവാസി ക്ഷേമ കോർപറേഷൻ രൂപീകരിക്കണമെന്നും ബജറ്റിൽ തുക വക കൊള്ളിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. പുളിക്കൽ എബിലിറ്റി കാമ്പസിൽ നടന്ന ഗൾഫ് ഇസ്ലാഹീ സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. അസൈനാർ അൻസാരി യു.എ.ഇ അദ്ധ്യക്ഷത വഹിച്ചു.
എം. അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി.
എൻ.എം അബ്ദുൾ ജലീൽ, പ്രൊഫ. കെ.പി. സകരിയ്യ ,എം.ടി മനാഫ്, സയ്യിദ് മുഹമ്മ് മുസ്തഫ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL