SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.34 AM IST

 നബിദിന റാലിക്ക് സ്വീകരണവും പായസവും അയ്യപ്പ ഭജനമഠം വക

f
സ്വീകരണ പരിപാടി മഹല്ല് ഖാസി മൊയ്തീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: നബിദിന റാലിക്ക് സ്വീകരണവും പായസ വിതരണവുമായി കാളികാവ് പുളിയംകല്ല് കാക്കച്ചോല അയ്യപ്പ ഭജനമഠം ഭാരവാഹികൾ.
പൂച്ചപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർത്ഥികളും നാട്ടുകാരും സംഘടിപ്പിച്ച മീലാദ് റാലിക്കാണ് സ്വീകരണം നൽകിയത്.
വിദ്യാർത്ഥികളുടെ ദഫ് മുട്ടും മദ്ഹ് ഗാനങ്ങളും എല്ലാവരും കൈയടിയോടെ സ്വീകരിച്ചു ' കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. മഹല്ല് ഖാസി പി.കെ മൊയ്തീൻ സഖാഫി, അയ്യപ്പ ഭജനമഠം പ്രസിഡന്റ് ടി.കെ. പ്രഭാകരൻ,
സെക്രട്ടറി കോട്ടയിൽ രാമചന്ദ്രൻ, അച്യുത വാരിയർ ,വൈസ് പ്രസിഡന്റ്
കെ. മണി, പി. ഷറഫു, എം. ജിംഷാദ്, എൻ.എം. കുഞ്ഞിമുഹമ്മദ്, എം. ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL