SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

തിരൂരങ്ങാടിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾ നഷ്ടപ്പെടില്ല: എം.എൽ.എനെൽകർഷകർക്കുള്ള നെൽ വിത്തും കുമ്മായവും വിതരണം ചെയ്തു.

d
താനൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന നെൽ വിത്തിന്റെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിക്കുന്നു.

താനൂർ : താനൂർ നഗരസഭയിൽ നടപ്പു വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടകൻ നെൽ കർഷകർക്കുള്ള ആദ്യഘട്ട നെൽ വിത്തുകളും കുമ്മായവും വിതരണം ചെയ്തു. 100 ഏക്കർ കൃഷി ഭൂമിയിലേക്കുള്ള 2700 കിലോഗ്രാം നെൽ വിത്തുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.കെ. സുബൈദ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ കെ. ദിവ്യ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.എം. ബഷീർ, കൗൺസിലർമാരായ കെ.സുമിത, കെ.പി.ഫാത്തിമ, വി.പി.എം. അഷറഫ്, എ.കെ. സുബൈർ, കെ.വി. രവി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL