SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

പ്രതിഷേധ പ്രകടനം

yogam
.

മലപ്പുറം: കൃത്യ നിർവഹണത്തിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ജില്ലാ , താലൂക്ക് ആശുപത്രികൾക്ക് മുന്നിലും കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് മുന്നിലും ആരോഗ്യപ്രവത്തകരുടെ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എ.കെ റഊഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. കെ.എം. ജാനിഫ്, പ്രസിഡന്റ് ഡോ.പി.എം.ജലാൽ,ഡോ. സുനിൽ മുഹമ്മദ്,ഡോ.ദീപക് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL