SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 AM IST

ചെറുകാട് അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

ramachandran
ഏഴാച്ചേരി രാമചന്ദ്രൻ

മലപ്പുറം: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. 28ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ചെറുകാട് അനുസ്മരണത്തിൽ കെ.രാധാകൃഷ്ണൻ എം.പി. അവാർഡ് സമ്മാനിക്കും. 50,​000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് സ്‌പോൺസർ ചെയ്യുന്നത് പെരിന്തൽമണ്ണ അർബൻ ബാങ്കാണ്. സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ ചെറുകാട് അനുസ്മരണ പ്രഭാഷണവും കവി പി.എൻ.ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. വാർത്താസമ്മേളനത്തിൽ​ സംഘാടകരായ വി.ശശികുമാർ, ഡോ. കെ.പി.മോഹനൻ, വേണു പാലൂർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL