SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

 ശരണബാല്യം ജോയിന്റ് ഡ്രൈവ് സംഘടിപ്പിച്ചു

saranabhalyam
ബാലവേല വിവരം അറിയിക്കുന്നത് സംബന്ധിച്ച പോസ്റ്റർ പതിപ്പിക്കുന്നു

മലപ്പുറം: ശരണബാല്യം പദ്ധതിയുടെ ജോയിന്റ് ഡ്രൈവിന്റെ ഭാഗമായി പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് ബാലവേല, ബാലഭിക്ഷാടനം ഇല്ലെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസർ പി.എം.ആതിരയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ബാലവേല, കൗമാരത്തൊഴിൽ സാഹചര്യത്തിൽ കുട്ടികളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടികൾ അല്ലായെന്നു ഉറപ്പുവരുത്തിയതിന് ശേഷമേ ജോലിയ്ക്ക് എടുക്കുവാൻ പാടൂവെന്നും ഇവരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി.
ബാലവേല സംബന്ധിച്ച വിവരം അറിയിക്കുന്നതിന് പോസ്റ്ററുകൾ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചിട്ടുണ്ട്. ഫോൺ 04832978888.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL