SignIn
Kerala Kaumudi Online
Friday, 23 October 2026 12.30 AM IST

സമസ്ത ക്യാമ്പയിൻ

s
S

തിരൂരങ്ങാടി : സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ദാറുൽഹുദാ സ്റ്റുഡന്റ്സ് യൂണിയൻ (ഡി.എസ്.യു) ഡിസംബർ ഏഴ് മുതൽ ഒരു മാസത്തോളം സംഘടിപ്പിച്ച 'തുറാഥ്' കാമ്പെയിൻ സമാപിച്ചു. വാഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് അദ്ധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, പി. അബ്ദുഷുക്കൂർ ഹുദവി, അബ്ദുൽ വഹാബ് ഹുദവി, ഷുഐബ് ഹുദവി, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL