SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

d
കൊട്ടപ്പുറം ജി.എച്ച്.എസ്.എസ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: കൊട്ടപ്പുറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പങ്ങൽ അഹമ്മദ്, ഡോ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.സി.നാസർ, സെക്രട്ടറി സി. പ്രമേഷ്, ഡോ. അമൽ ടി ജോസ്, ബഷീർ കൈനാടൻ, ജ്യോതിഷ് കുമാർ, കെ.പി. ഫൈസൽ, കെ.സി.റഷീദ്, പി.വി.നിസാർ, മധു കൊട്ടപ്പുറം സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL