SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

മേലാറ്റൂരിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

d
d

പെരിന്തൽമണ്ണ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേലാറ്റൂർ യൂണിറ്റും മേലാറ്റൂർ ദേശീയ ഗ്രന്ഥാലയവും സംയുക്തമായി യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സദസ് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ഹേമന്ത് മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി വി. വി. ദിനേശ് യുദ്ധവിരുദ്ധ ഗാനാലാപനം നടത്തി. യൂണിറ്റ് സെക്രട്ടറി കെ. രാജേഷ് പ്രതിജ്ഞ ചൊല്ലി. രാജൻ കാവിൽ സ്വാഗതവും സി. ഷിഹാബ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL