SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

എം.എൽ.എ ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ

d
എം.എൽ. എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച പൊന്മള പഞ്ചായത്തിലെ കോട്ടപ്പുറം മണ്ണഴി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ: എം.എൽ.എ ഫണ്ട്, ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി എന്നിവയിൽ നിന്നും പൊന്മള പഞ്ചായത്തിൽ ഫണ്ടനുവദിച്ച് നവീകരിച്ച നാല് പദ്ധതികൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 52 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. കോട്ടപ്പുറം മണ്ണഴി ക്ഷേത്രത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് , കല്ലായിപ്പറമ്പ് വടക്കൻ കോളനി റോഡ് , അത്താണിക്കൽ അമ്പലവട്ടം റോഡ്, ചുള്ളിച്ചോല ചെനത്തടം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. പൊന്മള പഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിദ യൂസഫ് , സലീം ചാപ്പനങ്ങാടി , മണി പൊന്മള , ഒളകര കുഞ്ഞിമുഹമ്മദ്, പൂളക്കൽ ബഷീർ, എം.പി.നിസാർ, ലത, പഞ്ചായത്ത് മെമ്പർമാരായ സാഹിറ പൊന്നേത്ത്, നാരായണൻകുട്ടി, വി.പി.ഹനീഫ, കെ.സി.സലീം , കെ.വി.റഷീദ്, സൈനുദ്ധീൻ, മുനീർ കുണ്ടുവായിൽ, അനസ് പൊന്മള , ഗോപി ,റഹിം വടക്കൻ, കെ.പി.സലീം, വി.അബുഹാജി, മുസ്തഫ വള്ളുക്കുന്നൻ,
സേതുമാധവൻ, വി. രാജൻ, വി.എം. ഹരിദാസൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL