മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമീണ റോഡുകൾ മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറ് ലക്ഷം വകയിരുത്തി നിർമ്മിച്ച ഒഴൂർ ഓണക്കാട് ജി.എൽ.പി എസ് റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്‌ക്കർ കോറാട് അദ്ധ്യക്ഷത വഹിച്ചു.
പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പുൽപ്പറമ്പ്-പന്തക്കൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്‌കർ കോറാടും 10 ലക്ഷം വകയിരുത്തി നിർമ്മിച്ച കുറുവട്ടിശ്ശേരി-തലക്കട്ടൂർ എസ്.സി നഗർ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്തും അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |