SignIn
Kerala Kaumudi Online
Monday, 27 July 2026 7.44 AM IST

അതിക്രമത്തിൽ പ്രതിഷേധിച്ചു

mpm

മലപ്പുറം കുന്നക്കാവ് ഗവൺമെന്റ് ഹൈസ്‌കൂളിലെ അദ്ധ്യാപകനും പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 80ലെ ബി.എൽ.ഒയുമായ അനൂപിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബൂത്തുകളിൽ വോട്ടർമാരെ സഹായിക്കാനായി ബി.എൽ.ഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതല നൽകിയിട്ടുണ്ട്. ചുമതല നിർവഹണത്തിനായി സ്‌കൂൾ കോമ്പൗണ്ടിൽ ഇരിപ്പിടം സജ്ജീകരിച്ച ബി.എൽ.ഒമാരെ അതിന് അനുവദിക്കാതിരിക്കുകയും, വോട്ടർമാരുടെ ഇടയിൽ വച്ച് ജോലിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ