SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കലൈകോട്ട: യൂണി. കാമ്പസ് കുത്തിപ്പ്

കോട്ടക്കൽ: കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ കലോത്സവം കലൈക്കോട്ട രണ്ടാം ദിവസം 45 മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ്‌ 71 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് (ഓട്ടോണമസ് ) 36 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജ്‌ 33 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
കോഴിക്കോട് ഫാറൂഖ് കോളേജ് (ഓട്ടോനോമസ് ) 28 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. എസ്.എൻ.ജി.എസ്‌ കോളേജ് പട്ടാമ്പി കോളേജ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പരിചമുട്ട്, പൂരക്കളി, സ്‌കിറ്റ്, സംസ്‌കൃതം നാടകം, ചാക്യാർക്കൂത്ത്, നാടോടിനൃത്തം എന്നിവയും ഇന്നലെ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL