SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പാർട്ടിയിൽ ജനാധിപത്യമില്ല; വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ രാജിവെച്ചു 

news
ജംഷീൽ അബൂബക്കർ

മലപ്പുറം: ബദൽ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ നിന്ന് പാർട്ടി വ്യതിചലിക്കുകയും പ്രയോഗിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാട് എടുക്കുന്നതിൽ നിരന്തരം പരാജയപ്പെടുകയുമാണെന്നും ആരോപിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജംഷീൽ അബൂബക്കർ പാർട്ടി വിട്ടു. പാർട്ടിയുടെ 15ാം സ്ഥാപക ദിനമായിരുന്ന കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ജനാധിപത്യ രീതിയിൽ ഉള്ള ചർച്ചകൾ നടക്കുന്നില്ലെന്നും രാജി കുറിപ്പിൽ ആരോപിക്കുന്നു.

വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് ജംഷീൽ. ഫ്രറ്റേണിയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും കഴിഞ്ഞ കാലയളവിൽ മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു. ജില്ലയിലെ പാർട്ടിയുടെ പ്രധാന മുഖവും പ്രഭാഷകനുമായിരുന്നു. 2015ൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായി ഒതുക്കുങ്ങൾ ഡിവിഷനിൽ നിന്ന് മത്സരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL