SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഫ്ളാഗ് ഓഫ് ചെയ്തു

flag-off
കൊണ്ടോട്ടി നഗരസഭയുടെ ഗരമാലിന്യ സംസ്‌കരണത്തിനുള്ള പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർമാൻ യു. മമ്മദിശ ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ഖര മാലിന്യ പരിപാലനത്തിന് കേരള സ്റ്റേറ്റ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് മുഖേന വാങ്ങിയ രണ്ട് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർമാൻ യു.കെ.മമ്മദിശ നിർവഹിച്ചു. 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭ ചുറ്റുമതിലിൽ നിർമ്മിച്ച ഐ.ഇ.സി ചുമർചിത്രങ്ങളും ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി എൽ.ഇ.ഡി സൗകര്യമുള്ള വാഹനങ്ങൾ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് പ്രചാരണയാത്ര നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL